കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്തിന്‍റെ മനസ് പിടിച്ച് യു.ഡി.എഫ്; ജയം ആധികാരികം - MC Khamarudeen

ആകെ പോൾ ചെയ്ത 162751 വോട്ടുകളിൽ 65407 വോട്ട് നേടിയാണ് മുസ്ലീലീഗിലെ എം.സി. ഖമറുദ്ദീൻ വിജയിച്ചത്. ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ 57480 വോട്ടും ഇടതുമുന്നണി സ്ഥാനാർഥി എം.ശങ്കർ റൈ 38233 വോട്ടും നേടി.

മഞ്ചേശ്വരത്തിന്‍റെ മനസ് പിടിച്ച് യു.ഡി.എഫ്

By

Published : Oct 24, 2019, 11:31 PM IST

Updated : Oct 24, 2019, 11:54 PM IST

കാസർകോട്; സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരം. ഓരോ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം നിലനിർത്താനും തിരിച്ചുപിടിക്കാനും മുന്നണികൾ തന്ത്രങ്ങൾ പലതും പയറ്റും. വോട്ടിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലാണ് എല്‍ഡിഎഫിനെയും യുഡിഎഫിനെയും എക്കാലത്തും മഞ്ചേശ്വരത്ത് പ്രതിരോധത്തിലാക്കുന്നത്. ഇത്തവണ 7923 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് മഞ്ചേശ്വരത്ത് ജയിച്ചുകയറിയത്.

മഞ്ചേശ്വരത്തിന്‍റെ മനസ് പിടിച്ച് യു.ഡി.എഫ്; ജയം ആധികാരികം
ആകെ പോൾ ചെയ്ത 162751 വോട്ടുകളിൽ 65407 വോട്ട് നേടിയാണ് മുസ്ലീലീഗിലെ എം.സി. ഖമറുദ്ദീൻ വിജയിച്ചത്. ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാർ 57480 വോട്ടും ഇടതുമുന്നണി സ്ഥാനാർഥി എം.ശങ്കർ റൈ 38233 വോട്ടും നേടി. ആദ്യ റൗണ്ടിൽ തന്നെ 830 വോട്ട് ലീഡ് കരസ്ഥമാക്കിയ എം സി ഖമറുദ്ദീന്‍റെ ലീഡ് നില ഘട്ടംഘട്ടമായി ഉയരുകയായിരുന്നു.ആകെയുള്ള 18 റൗണ്ടിലും ലീഡ് നിലയിൽ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും ഖമറുദ്ദീൻ ഒന്നാം സ്ഥാനം വിട്ടുനല്‍കിയില്ല. കഴിഞ്ഞതവണ 89 വോട്ടിന്‍റെ നേരിയ വ്യത്യാസത്തിന് വിജയം നഷ്ടപ്പെട്ട ബിജെപിക്ക് ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫലം വന്നപ്പോൾ വോട്ടെണ്ണൽ കേന്ദ്രമായ പൈവളിക ഗവൺമെന്‍റ് ഹൈസ്കൂളിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതിനിടെ പെയ്ത ശക്തമായ മഴയെ അതിജീവിച്ച് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ എത്തിയത് പ്രവർത്തകരില്‍ ആവേശം വർദ്ധിപ്പിച്ചു. വോട്ടെണ്ണൽ അവസാനിച്ചതിന് പിന്നാലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും വോട്ടെണ്ണൽ കേന്ദ്രത്തിലെ പന്തൽ തകർന്നു. പന്തൽഷീറ്റുകൾ കാറ്റിൽ പറന്നു പോയി. ഈ സമയം പൊലീസുകാരും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഇവർ ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്.
Last Updated : Oct 24, 2019, 11:54 PM IST

ABOUT THE AUTHOR

...view details