കാസര്‍കോട്: മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി. ഖമുറുദ്ദീന്‍റെ വിജയത്തിന് യുവജന സംഘടനകള്‍ രംഗത്ത്. 'യൂത്ത് ഫോര്‍ എംസി' എന്ന പേരില്‍ യൂത്ത് മീറ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഉപ്പളയിൽ നടന്ന യു.ഡി.എഫ് യൂത്ത് മീറ്റില്‍ കേരളത്തിലെ യുവജന സംഘടനാ നേതൃത്വം അണിനിരന്നു. മുസ്ലിം ലീഗ് അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്‍റ് എം.പി.അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് പ്രചാരണം സജീവം - മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്
പ്രചാരണത്തിന്‍റെ ഭാഗമായി ഉപ്പളയിൽ യു.ഡി.എഫ് യൂത്ത് മീറ്റ് നടന്നു
യു.ഡി.എഫ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് മീറ്റില്‍ മുഖ്യാതിഥിയായിരുന്നു. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം എതിരാളികളല്ല. ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായാണ് പോരാട്ടമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്ന ദിവസങ്ങളില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും യുവജന സംഘടനാ പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങും.
Last Updated : Oct 9, 2019, 5:28 PM IST