കേരളം

kerala

ETV Bharat / state

കാസർകോട്‌ കലക്ടറെ തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് യുഡിഎഫ് - കാസർകോട് വാർത്ത

ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ് കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്കും കത്തുനൽകിയത്.

UDF demands removal of Kasargod Collector  തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് കലക്‌ടറെ ഒഴിവാക്കണമെന്ന് യുഡിഎഫ്  കാസർകോട് വാർത്ത  kasaragod news
കാസർകോട്‌ കലക്ടറെ തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് യുഡിഎഫ്

By

Published : Jan 16, 2021, 7:30 PM IST

കാസർകോട് :കാസർകോട് കലക്ടറെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ് കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്കും കത്തുനൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉദുമ എം.എൽ.എ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും നടപടി എടുത്തില്ലെന്നും ഡി.സജിത്ത് ബാബു പദവിയിൽ തുടരുന്ന പക്ഷം സുതാര്യമായി തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും കത്തിൽ പറയുന്നു.

ABOUT THE AUTHOR

...view details