കാസർകോട്:മാണി സി.കാപ്പൻ ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ. കാപ്പൻ പരസ്യമായി പ്രതിഷേധം അറിയിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചതായും ഹസന്‍ പറഞ്ഞു. ഏപ്രിൽ നാലിന് പ്രതിപക്ഷ നേതാവും താനും കാപ്പനെ നേരിട്ട് കണ്ടു സംസാരിക്കുമെന്നും ഹസന്‍ വ്യക്തമാക്കി.
കാപ്പൻ ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കും: എം.എം.ഹസൻ - കെ റെയിലിനെതിരെ എം.എം.ഹസൻ
കാപ്പൻ പരസ്യമായി പ്രതിഷേധം അറിയിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചതായും ഹസന്‍ പറഞ്ഞു.
കാപ്പൻ ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കും: എം.എം.ഹസൻ
കേരളത്തിലെ ജനങ്ങളെ മദ്യത്തിൽ മുക്കിക്കൊന്ന് ഖജനാവിൽ പണം നിറയ്ക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കും.ഇതാണോ സി.പി.എമ്മിന്‍റെ മദ്യവർജന നയമെന്ന് ചോദിച്ച ഹസന്‍, ലഹരി മാഫിയകളെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ആരോപിച്ചു.
കെ റെയിലിനെ എതിര്‍ക്കും:കെ റെയിൽ കുറ്റി പിഴുത് മാറ്റുന്നത് രോഗം ആണെങ്കിൽ ആ രോഗം ഞങ്ങൾക്ക് ഉണ്ടെന്നു തുറന്നു സമ്മതിക്കുന്നു. കെ റെയിലിനെ ശക്തമായി എതിർക്കുമെന്നും ഹസൻ കൂട്ടിചേർത്തു.