കേരളം

kerala

ETV Bharat / state

പെരിയ കല്യോട്ട് നിന്ന് രാജ്മോഹൻ ഉണ്ണിത്താന്‍റെ പ്രചരണ തുടക്കം - രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണ പരിപാടികൾക്ക് തുടക്കമായി

കാസർകോട് ഡിസിസി ഓഫീസിൽ യുഡിഎഫ് നേതാക്കൾക്കൊപ്പം ആശയവിനിമ നടത്തിയശേഷമാണ് രാജ്മോഹൻ ഉണ്ണിത്താൻ പെരിയ കല്യോട്ട് എത്തിയത്. അരുംകൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റേയും രമേശിന്റേയും ശവകുടീരങ്ങളിൽ പുഷ്പാർച്ചന നടത്തി.

രാജ്മോഹൻ

By

Published : Mar 19, 2019, 6:58 AM IST

കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രചരണ പരിപാടികൾ ആരംഭിച്ചത് പെരിയ കല്ലിയോട് നിന്നാണ്. കല്യോട്ട് ശരത്തിനെയും പ്രദേശിനെയും ശവകുടീരങ്ങളിൽ പുഷ്പാർച്ചന നടത്തിയ സ്ഥാനാർഥിക്ക് കെട്ടിവെക്കാനുള്ള തുക കല്ല്യോട്ടെ അമ്മമാർ കൈമാറി

കാസർകോട് ഡിസിസി ഓഫീസിൽ യുഡിഎഫ് നേതാക്കൾക്കൊപ്പം ആശയവിനിമ നടത്തിയശേഷമാണ് രാജ്മോഹൻ ഉണ്ണിത്താൻ പെരിയ കല്യോട്ട് എത്തിയത്. അരുംകൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റേയും രമേശിന്റേയും ശവകുടീരങ്ങളിൽ പുഷ്പാർച്ചന നടത്തി.

കൂടിനിന്ന അമ്മമാർ വിതുമ്പിയപ്പോൾ ഒരുവേള രാജ്മോഹൻ ഉണ്ണിത്താന്റെയും കണ്ണുനിറഞ്ഞു. സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള തുക അമ്മമാർ കൈമാറി

രാജ്മോഹൻ

പിന്നീട് നേതാക്കൾക്കൊപ്പം ശരത്തിനെയും കൃപയും വീടുകളും രാജ്മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു. താൻ ജയിച്ചു പാർലമെൻറിൽ എത്തിയാൽ രണ്ട് കൊലപാതക കേസുകളും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ഉണ്ണിത്താൻ മാതാപിതാക്കൾക്ക ഉറപ്പുനൽകി. രണ്ടുപേരുടെയും മാതാപിതാക്കളിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് രാജ്മോഹൻ ഉണ്ണിത്താൻ കല്യോട്ട് നിന്നും മടങ്ങിയത്.

ABOUT THE AUTHOR

...view details