കാസര്‍കോട്: പെരിയയിലെ എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ അനുമതി. ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ബേക്കലിന്‍റെ ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് എയര്‍ സ്‌ട്രിപ്പ് പദ്ധതി വരുന്നത്. ടൂറിസം രംഗത്തെ വളര്‍ച്ചക്കൊപ്പം ആഭ്യന്തര യാത്രകള്‍ക്ക് കൂടി ഉപകരിക്കുന്നതാകും ഒരു റണ്‍വേ മാത്രമുള്ള ഈ ചെറുവിമാനത്താവളം. ഉഡാന്‍ ഫോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാസര്‍കോട് പെരിയയില്‍ എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ചത്.
പെരിയയിലെ സ്വപ്‌നങ്ങൾക്ക് ചിറക് മുളക്കുന്നു; എയര്‍ സ്‌ട്രിപ്പിന് കേന്ദ്രാനുമതി
ഉഡാന്‍ ഫോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാസര്‍കോട് പെരിയയില്‍ ഒരു റണ്‍വേ മാത്രമുള്ള ചെറുവിമാനത്താവളമായ എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ചത്
പെരിയയിലെ സ്വപ്‌നങ്ങൾക്ക് ചിറക് മുളക്കുന്നു; എയര്‍ സ്‌ട്രിപ്പിന് കേന്ദ്രാനുമതി
നേരത്തെ 2011 ഫെബ്രുവരി 14ന് എയര്‍സ്ട്രിപ്പ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരത്തിനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. സ്വപ്‌ന പദ്ധതിക്ക് കേന്ദ്ര മന്ത്രാലയം പച്ചക്കൊടി വീശിയതോടെ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പെരിയ വില്ലേജിലെ കന്നികുണ്ടില്‍ 80.44 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി നേരത്തെ കണ്ടെത്തിയത്. ഇതില്‍ 28.76 ഏക്കര്‍ റവന്യൂ ഭൂമിയും 51.68 ഏക്കര്‍ സ്വകാര്യ ഭൂമിയാണ്.
Last Updated : Dec 18, 2019, 7:01 PM IST