കാസർകോട്:ചെലവ് കുറഞ്ഞ കൃഷി രീതിയിൽ ഉല്‍പാദന നേട്ടവുമായി കാസര്‍കോട് അഡൂരിലെ റബ്ബര്‍ കര്‍ഷകര്‍. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആഴ്ചയില്‍ ഒരിക്കല്‍ ടാപ്പിങ് നടത്തുന്ന എസ്.2 ഡി.7 രീതി അവലംബിച്ചാണ് അഡൂരിലെ റബ്ബര്‍ ഉല്‍പാദക സംഘം നേട്ടം കൊയ്യുന്നത്.
ചെലവ് കുറഞ്ഞ റബ്ബർ കൃഷി; നേട്ടം കൊയ്ത് അഡൂരിലെ കർഷകർ
ആഴ്ചയിലൊരിക്കല്‍ ടാപിങ് എന്ന രീതി പ്രാവര്‍ത്തികമാക്കി വിജയം കൊയ്ത സംസ്ഥാനത്തെ ആദ്യത്തെ റബ്ബര്‍ ഉല്‍പാദക സംഘമാണ് അഡൂരിലേത്
വിലത്തകര്‍ച്ചയും ഉല്‍പാദനച്ചെലവ് മൂലം ടാപ്പിങ് ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുകയാണ് പല കര്‍ഷകരും. ചെലവ് കുറച്ചുള്ള രീതി പ്രാവര്‍ത്തികമാക്കി റബ്ബര്‍ കൃഷിയില്‍ വിജയം വരിച്ചിരിക്കുകയാണ് അഡൂരിലെ റബ്ബര്‍ കര്‍ഷകരുടെ കൂട്ടായ്മ. അഡൂര്‍ റബ്ബര്‍ ഉല്‍പാദക സംഘത്തിന്‍റെ നേതൃത്വത്തില്‍ പ്രദേശത്തെ ഇരുപതിനായിരത്തോളം റബ്ബര്‍ മരങ്ങളിലാണ് ടാപ്പിങ് നടത്തുന്നത്. സാധാരണ രണ്ട് ദിവസത്തിൽ ഒരിക്കൽ ടാപ്പിങ് നടത്തുമ്പോൾ ഇവിടെ അത് ആഴ്ചയില്‍ ഒരു വട്ടമാണ്. ചെലവ് കുറച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇതോടെ സംഘത്തിന് സാധിച്ചു.
ആഴ്ചയിലൊരിക്കല്‍ ടാപിങ് എന്ന രീതി പ്രാവര്‍ത്തികമാക്കി വിജയം കൊയ്ത സംസ്ഥാനത്തെ ആദ്യത്തെ റബ്ബര്‍ ഉല്‍പാദക സംഘമാണ് അഡൂരിലേത്. ഇതേക്കുറിച്ച് അറിയാന്‍ റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ.കെ.എന്‍.രാഘവന്‍ അഡൂരിലെത്തി കര്‍ഷകരുമായി സംവദിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ ടാപിങ് നടത്തിയാല്‍ 60 വര്‍ഷക്കാലം മരം നിലനില്‍ക്കുന്നതും ടാപ്പിങില്‍ പാലില്‍ കുറവ് വരുന്നില്ലെന്നതുമാണ് ഈ രീതിയിലേക്ക് മാറാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്.