കാസർകോട്: ഉപ്പളയിൽ വീട്ടിലെ മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഉപ്പള സ്വദേശി സമദിന്‍റെ മകൻ ഷെഹ്സാദാണ് മരിച്ചത്. വീടിന് പിന്നിലുള്ള മാലിന്യ കുഴിയുടെ മുകള്‍ ഭാഗം അറ്റകുറ്റപ്പണി നടത്താനായി തുറന്നിരുന്നു. ഈ ഭാഗത്ത് കൂടി കുട്ടി താഴേക്ക് വീഴുകയായിരുന്നു.
മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം - ഉപ്പള
ഉപ്പള സ്വദേശി സമദിന്‍റെ മകൻ ഷെഹ്സാദാണ് വീടിന് പിന്നിലുള്ള മാലിന്യക്കുഴിയിൽ വീണ് മരിച്ചത്.
മാലിന്യക്കുഴിയിൽ വീണ് മരിച്ചു
ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോള്‍ കുട്ടിയുടെ പിതാവ് അടുത്തുണ്ടായിരുന്നു. എന്നാല്‍ കുട്ടി മാലിന്യക്കുഴിയുടെ അടുത്തേക്ക് പോയത് പിതാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ മാലിന്യകുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്.