കാസർകോട്:ഹവാല ഇടപാടിൽ കേരളത്തിലെ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന രവി പൂജാരിയുടെ ആരോപണം ശരിവെച്ച് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി. മൊഴി സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും തച്ചങ്കരി പറഞ്ഞു.
രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഹവാല ബന്ധം; രവി പൂജാരിയുടെ മൊഴി ശരിവെച്ച് ടോമിൻ തച്ചങ്കരി - രവി പൂജാരി
കാസർകോട് ബേവിഞ്ചയിൽ കരാറുകാരന്‍റെ വീടിന് നേർക് ഉണ്ടായ വെടിവെപ്പ് കേസിലടക്കം രവി പൂജാരി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ടോമിൻ തച്ചങ്കരി
കാസർകോട് ബേവിഞ്ചയിൽ കരാറുകാരന്‍റെ വീടിന് നേരെയുണ്ടായ വെടിവെപ്പ് കേസിലടക്കം രവി പൂജാരി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാൽ രവി പൂജാരിയെ ഒഴിവാക്കിയാണ് കാസർകോട് പൊലീസ് കേസെടുത്തത്. ഇതിൽ പൂജാരിയെക്കൂടി പ്രതിചേർക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി. ക്വട്ടേഷൻ ഇടപാടിൽ ഇടനിലക്കാരായി നിന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പണം നൽകിയെന്നായിരുന്നു രവി പൂജാരിയുടെ വെളിപ്പെടുത്തൽ.
Last Updated : Mar 5, 2020, 3:44 PM IST