കാസര്‍കോട്: രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 108 ആയി. രോഗം സ്ഥിരീകരിച്ച രണ്ട് തളങ്കര സ്വദേശികളും സമ്പർക്ക പട്ടികയിലുള്ളവരാണ്. ഇതോടെ സമ്പർക്ക പട്ടികയിൽ നിന്ന് മാത്രം 29 രോഗബാധിതരെ കണ്ടെത്തി. പുതുതായി 37 പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു.
കാസര്‍കോട് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് - പരിശോധനാ ഫലം
പുതുതായി 37 പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു.
കാസര്‍കോട് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയിൽ ആകെ 7,733 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 7,570 പേർ വീടുകളിലും 163 പേർ ആശുപത്രികളിലുമാണ്. ഇതുവരെ തുടർ പരിശോധനകളടക്കം 1,052 സാമ്പിളുകളാണ് അയച്ചത്. ഇതില്‍ 479 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 467 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ചൊവ്വാഴ്‌ച മാത്രം 116 സാമ്പിളുകൾ പരിശോധനക്കയച്ചു.