കേരളം

kerala

ETV Bharat / state

വീണ്ടും മനുഷ്യന്‍റെ ക്രൂരത; കുമ്പഡാജെയിൽ രണ്ട് കീരികളെ കൊന്ന്‌ കെട്ടിത്തൂക്കി

മിണ്ടാപ്രാണികളോടുള്ള മനുഷ്യക്രൂരതക്ക് തുടർകഥയായി കുമ്പഡാജെ മാര്‍പ്പിനടുക്കയില്‍ രണ്ട്‌ കീരികളെ കൊന്ന്‌ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി.

കുമ്പഡാജെയിൽ രണ്ട് കീരികളെ കൊന്ന്‌ കെട്ടിത്തൂക്കി

By

Published : Nov 17, 2019, 4:48 AM IST

Updated : Nov 17, 2019, 1:21 PM IST

കാസർകോട്: തിരുവനന്തപുരത്ത്‌ ഗര്‍ഭിണി പൂച്ചയെ കെട്ടിത്തൂക്കി കൊന്ന ക്രൂരതക്ക്‌ പിറകെ കുമ്പഡാജെയിലും സമാനസംഭവം. കുമ്പഡാജെ മാര്‍പ്പിനടുക്കയില്‍ ശനിയാഴ്‌ച വൈകുന്നേരം രണ്ട്‌ കീരികളെ കൊന്ന്‌ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ററി സ്‌കൂളിന്‌ സമീപം സ്വകാര്യ വ്യക്തിയുടെ കൊപ്ര ഷെഡിനടുത്താണ്‌ കീരികളെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. നാല്‌ ദിവസവും രണ്ട്‌ ദിവസവും പഴക്കമുള്ളതായി കണ്ടെത്തിയ കീരികളിൽ നാല്‌ ദിവസത്തെ പഴക്കമുള്ള കീരിയുടെ ജഡം ജീര്‍ണിച്ച്‌ ദുര്‍ഗന്ധം വമിച്ചുതുടങ്ങിയിരുന്നു.

പൊലീസും വനപാലകരും സ്ഥലത്തെത്തി അന്വേഷണം നടത്തി പരിശോധന നടത്തി. പിന്നീട്‌ ചത്തകീരികളെ കുഴിച്ചിട്ടു. സംഭവം പുറത്തറിഞ്ഞതോടെ കാസര്‍കോട്‌ ഫോറസ്റ്റ്‌ റെയ്‌ഞ്ച്‌ സെക്ഷന്‍ ഓഫീസര്‍ എന്‍. അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തി കുഴിച്ചിട്ട കീരികളുടെ ജഡങ്ങള്‍ പുറത്തെടുത്തു. കുമ്പഡാജെ വെറ്റിനറി സര്‍ജന്‍ ശ്രീല ലതിക ജഡങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്‌തു. രണ്ട്‌ ദിവസത്തിനകം പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിക്കുമെന്ന്‌ വനപാലകര്‍ അറിയിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കാന്‍ സമീപത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്‌.

Last Updated : Nov 17, 2019, 1:21 PM IST

ABOUT THE AUTHOR

...view details