മംഗളൂരു:മംഗളൂരുവിൽ നാലര ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേർ അറസ്റ്റിൽ. ജെപ്പു സ്വദേശി റജീം, ബി.സി റോഡിലെ നിസാമുദീൻ എന്നിവരെയാണ് മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മംഗളുരു നഗരത്തിൽ കള്ളനോട്ട് ഇടപാട് നടത്തുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് നാലര ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് യുവാക്കൾ പിടിയിലായത്. പരിശോധനയ്ക്കിടെ ഇരു ചക്രവാഹനത്തിലെത്തിയ പ്രതികൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ പിന്തുടർന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.