കേരളം

kerala

ETV Bharat / state

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി - രണ്ടുപേര്‍ മുങ്ങിമരിച്ചു

ദക്ഷിണ കന്നഡ പുത്തൂർ സ്വദേശികളായ കീർത്തൻ (19), കാർത്തിക് (18) എന്നിവരാണ് മരിച്ചത്.

Death  മുങ്ങിമരിച്ചു  രണ്ടുപേര്‍ മുങ്ങിമരിച്ചു  കാസർകോട്
പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

By

Published : Apr 26, 2021, 7:57 PM IST

കാസർകോട്: കുമ്പള ആരിക്കാടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. ദക്ഷിണ കന്നഡ പുത്തൂർ സ്വദേശികളായ കീർത്തൻ (19), കാർത്തിക് (18) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങൾ ആണ്. കാണാതായ മറ്റൊരാൾക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കുളിക്കുന്നതിനിടെ മൂന്നുപേരും മുങ്ങിത്താഴുകയായിരുന്നു.

സംഭവമറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കിട്ടിയത്. കുമ്പളയില്‍ ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാനാണ് കര്‍ണാടക സ്വദേശികളായ മൂവരും എത്തിയത്. ഇതിനിടെ ആരിക്കാടി പാറപ്പുറത്തിന് സമീപത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം ഉണ്ടായത്.

ABOUT THE AUTHOR

...view details