കാസര്‍കോട്: കർണാടക അതിർത്തി പ്രദേശമായ ദേലംപാടി കല്ലടുക്ക ആദിവാസി കോളനിയിൽ പൊലീസുകാര്‍ക്ക് മർദനം. എസ്ഐ അടക്കം രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ നാല് കോളനി വാസികൾക്കെതിരെ പൊലീസ് കേസ് എടുത്തു.
ആദിവാസി കോളനിയിൽ പൊലീസുകാര്‍ക്ക് മർദനം - latest COVID 19
ആരോഗ്യ പ്രവർത്തകർ കോളനിയിൽ വന്നതോടെ കോളനി വാസികൾ റോഡ് മരങ്ങൾ കൊണ്ടിട്ട് അടക്കുകയായിരുന്നു. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വഴി തുറന്നു കൊടുക്കാൻ കോളനിയിൽ ഉള്ളവർ തയ്യാറായില്ല. തുടർന്നാണ് പൊലീസ് എത്തിയത്.
കർണാടക അതിർത്തി പ്രദേശമായ കല്ലടുക്കയിലെ അന്തർ സംസ്ഥാന പാത കർണാടക സർക്കാർ മണ്ണിട്ട് അടച്ചിരുന്നു. ഇതോടെ കോളനി വാസികൾ ഒറ്റപ്പെട്ടു. ഇതിനിടെ അധികൃതരുടെ ഇടപെടലിനെ തുടർന്ന് ഇത് വഴിയുള്ള നടവഴി തുറന്നു കൊടുത്തിരുന്നു. ആരോഗ്യ പ്രവർത്തകർ ഇതുവഴി കോളനിയിൽ വന്നതോടെ കോളനി വാസികൾ മരങ്ങൾ നിരത്തി റോഡ് അടച്ചു. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വഴി തുറന്നു കൊടുക്കാൻ കോളനി നിവാസികള്‍ തയ്യാറായില്ല.
തുടർന്നാണ് പൊലീസ് എത്തിയത്. എന്നാൽ കോളനിയിൽ ഉള്ളവർ സംഘടിതമായി പൊലീസിന് നേർക്ക് തിരിയുകയായിരുന്നു. കൂട്ടം ചേർന്നുള്ള മർദനത്തിൽ പരിക്കേറ്റ ആദൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ മുകുന്ദന്‍, സിവിൽ പൊലീസ് ഓഫീസർ ഗോകുല്‍ എന്നിവരെ കാസര്‍കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.