കേരളം

kerala

ETV Bharat / state

മനുഷ്യനെ പ്രകൃതിയോടിണക്കിയ കവയിത്രി, ഓര്‍മകൾ പേറി കാസർകോട്ടെ തേൻമാവ്.. - Tree planted by sugatha kumari

എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത മണ്ണിലേക്ക് 2006ല്‍ എത്തിയപ്പോഴാണ് കാസര്‍കോട് നഗരത്തില്‍ ഇന്ന് തലയെടുപ്പോടെ പൂത്ത് നില്‍ക്കുന്ന തേന്‍മാവ് ടീച്ചര്‍ നട്ടത്

Sugathakumari  Tree planted by sugatha kumari in kasarkode  Tree planted by sugatha kumari  ഓര്‍മകൾ പേറി കാസർകോട്ടെ ആ തേൻമാവ്..
ഓര്‍മകൾ പേറി കാസർകോട്ടെ ആ തേൻമാവ്

By

Published : Dec 24, 2020, 9:53 AM IST

Updated : Dec 24, 2020, 1:29 PM IST

കാസർകോട്: മണ്ണില്‍ വേരൂന്നിയ നിരവധി മരങ്ങളിലൂടെ സുഗതകുമാരി ടീച്ചര്‍ മലയാളികളുടെ ഓര്‍മകളിലേക്കെത്തും. അങ്ങനെയൊരു ഓര്‍മ മരമുണ്ട് കാസര്‍കോട് നഗരത്തില്‍. പുതിയ ബസ് സ്റ്റാന്‍റിന് സമീപം ദേശീയ പാതയോരത്ത് ടീച്ചര്‍ നട്ട തേന്‍മാവ് ഇന്ന് കായ്ച്ചിട്ടുണ്ട്. 14വര്‍ഷം പ്രായമുണ്ട് ഈ തേന്‍മാവിന്. കവിതകളിലൂടെ പരിസ്ഥിതിയെയും മരങ്ങളെയും സ്‌നേഹിച്ച സുഗതകുമാരി ടീച്ചറുടെ ഓര്‍മകളുമായി പൂത്ത് നില്‍ക്കുകയാണ് ഈ മാവ്.

മനുഷ്യനെ പ്രകൃതിയോടിണക്കിയ കവയിത്രി, ഓര്‍മകൾ പേറി കാസർകോട്ടെ തേൻമാവ്..

എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത മണ്ണിലേക്ക് 2006ല്‍ എത്തിയപ്പോഴാണ് കാസര്‍കോട് നഗരത്തില്‍ ഇന്ന് തലയെടുപ്പോടെ പൂത്ത് നില്‍ക്കുന്ന ഈ തേന്‍മാവ് ടീച്ചര്‍ നട്ടത് . തണല്‍മരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു അത്. കവിതകളിലൊരോന്നിലും മണ്ണിനെയും പ്രകൃതിയെയും ചേര്‍ത്ത് നിര്‍ത്തിയ ടീച്ചര്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ കാസര്‍കോട്ടുകാര്‍ ടീച്ചറെ ഈ തേന്‍മാവിലൂടെ ഓര്‍ക്കുന്നു. എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ക്ക് വേദിയായ ഒപ്പുമരത്തിനൊപ്പം ഈ മരവും പടര്‍ന്നു പന്തലിക്കും. അടുത്ത തലമുറയ്ക്ക് ടീച്ചറെ ഈ മരത്തിന്‍റെ കഥയിലൂടെ കാസര്‍കോട്ടുകാര്‍ പരിചയപ്പെടുത്തും.

Last Updated : Dec 24, 2020, 1:29 PM IST

ABOUT THE AUTHOR

...view details