കേരളം

kerala

ETV Bharat / state

ബദിയടുക്ക-പുത്തൂര്‍ പാതയിൽ യാത്രാ ദുരിതം

റോഡില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

ബദിയടുക്ക പുത്തൂര്‍ പാത

By

Published : Jul 28, 2019, 2:39 PM IST

Updated : Jul 28, 2019, 3:11 PM IST

കാസര്‍കോട്: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം നിരോധിച്ച ബദിയടുക്ക-പുത്തൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ യാത്രാ ക്ലേശം രൂക്ഷമാകുന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ അഞ്ച് ദിവസമായി റോഡ് അടച്ചിട്ടിരിക്കുകയാണ്. ഗതാഗത യോഗ്യമാക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ അനുബന്ധ റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി തുറന്ന് കൊടുക്കാനാണ് തീരുമാനം.

അന്തര്‍സംസ്ഥാന പാതയില്‍ യാത്രാ ക്ലേശം രൂക്ഷമാകുന്നു.

ശക്തമായ മഴയില്‍ ഭൂമിക്ക് വിള്ളല്‍ വീണ് മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് അന്തര്‍ സംസ്ഥാന പാതയില്‍ ഗതഗാത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡിന് കുറുകെയും വിള്ളലുകള്‍ രൂപപ്പെട്ടതോടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. നിലവില്‍ കെടഞ്ചി മുതല്‍ കാടമന വരെയുള്ള മൂന്ന് കിലോമീറ്റര്‍ പാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അനുബന്ധ റോഡ് വഴി ഗതാഗതം നടത്താന്‍ സാധിക്കാത്ത സ്ഥിതി വന്നതോടെ ഇതുവഴി യാത്രാ ക്ലേശം രൂക്ഷമായി. അപകട ഭീഷണി ഒഴിവാക്കാന്‍ ഇളകി നില്‍ക്കുന്ന മണ്ണ് പൂര്‍ണമായും നീക്കണം. വിദഗ്ദ സംഘമെത്തി പരിശോധന നടത്തിയ ശേഷം അറ്റകുറ്റപ്പണികള്‍ ആരംഭിക്കാനാണ് തീരുമാനം.

കേരള, കര്‍ണാടക ആർടിസി ബസുകളും സ്വകാര്യ ബസുകളും അടക്കം പ്രതിദിനം ഇരുന്നൂറോളം ബസുകളാണ് ബദിയടുക്ക-പുത്തൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ സര്‍വീസ് നടത്തിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ മിക്ക ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ബദിയടുക്കയില്‍ നിന്നും സീതാംഗോളി-പുത്തിഗെ വഴി പെര്‍ളയിലേക്കെത്താമെങ്കിലും അധിക സാമ്പത്തിക ചിലവ് വരുമെന്നാണ് ബസുടമകള്‍ പറയുന്നത്.

Last Updated : Jul 28, 2019, 3:11 PM IST

ABOUT THE AUTHOR

...view details