കേരളം

kerala

ETV Bharat / state

കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം - ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

16311 ബിക്കാനിര്‍- കൊച്ചുവേളി എക്‌സ്പ്രസ് നാലുമണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു

കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

By

Published : Oct 31, 2019, 10:53 AM IST

കാസര്‍കോട്:കൊങ്കണ്‍ പാതയിൽ ട്രെയിൻ ഗതാഗതത്തിന് ഇന്നുമുതല്‍ നിയന്ത്രണം. മണ്ണിടിച്ചലിനെ തുടർന്ന് കേടുപാടുകളുണ്ടായ പാളം പുനര്‍നിര്‍മിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തെ തുടര്‍ന്ന് മഡ്‌ഗാവില്‍ നിന്ന് മംഗളുരുവിലേക്കും തിരിച്ചുമുള്ള ഡെമു പാസഞ്ചര്‍ തോക്കൂറിനും മംഗളുരുവിനുമിടയില്‍ സര്‍വീസ് നടത്തില്ലെന്നും 12133 മുംബൈ സിഎസ്‌ടി-മംഗളൂരു എക്‌സ്പ്രസ് സൂറത്കലില്‍ യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വെ അറിയിച്ചു. തിരിച്ചുള്ള മുംബൈ സിഎസ്‌ടി എക്‌സ്പ്രസ് സൂറത്കലില്‍ നിന്നാണ് പുറപ്പെടുക.

ABOUT THE AUTHOR

...view details