കാസർകോട്: കാഞ്ഞങ്ങാട് ചാലിങ്കാലില്‍ (kanhangad accident) ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് (tourist bus collides with tempo traveller) 13 പേര്‍ക്ക് (13 injured) പരിക്ക്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്.
കാഞ്ഞങ്ങാട് വിവാഹത്തില്‍ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസിലുള്ളവര്‍. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന തൃശൂര്‍ സ്വദേശികളാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്.