കേരളം

kerala

ETV Bharat / state

കൈവെട്ടുകേസ് പ്രതി സവാദ് വിവാഹം ചെയ്‌തതും കള്ളപ്പേരില്‍ ; കാസർകോട് കേന്ദ്രീകരിച്ചും അന്വേഷണം

TJ Joseph palm chopping accused Sawad : വിവാഹം ഷാജഹാന്‍ എന്ന പേരില്‍ നടത്തി. കൈ വെട്ടുകേസില്‍ പ്രതിയാണെന്ന് അറിഞ്ഞത് ഇന്നലെ. സവാദിനെതിരെ ഭാര്യയുടെ കുടുംബം.

TJ Joseph palm chopping  palm chopping case  കൈവെട്ടു കേസ് പ്രതി സവാദ്  ടി ജെ ജോസഫ് കേസ്
tj-joseph-palm-chopping-accused-sawad

By ETV Bharat Kerala Team

Published : Jan 11, 2024, 1:19 PM IST

Updated : Jan 11, 2024, 1:29 PM IST

അബ്‌ദുറഹ്മാന്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു

കാസർകോട് : അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് വിവാഹം ചെയ്‌തതും വ്യാജ പേരിൽ (TJ Joseph palm chopping case). ഷാജഹാന്‍ ആണെന്ന് പറഞ്ഞാണ് വിവാഹം കഴിച്ചതെന്ന് സവാദിന്‍റെ ഭാര്യാപിതാവ് അബ്‌ദുറഹ്മാൻ ഇടിവി ഭാരതിനോട് പറഞ്ഞു. കൈ വെട്ടുകേസില്‍ സവാദ് പ്രതിയാണെന്ന് ഇന്നലെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സവാദ് ആണെന്ന കാര്യം മകൾക്ക് മുമ്പ് അറിയാമായിരുന്നു. ആശുപത്രിയിൽ വച്ച് പേര് മാറ്റി പറഞ്ഞപ്പോൾ താൻ അന്വേഷിച്ചിരുന്നുവെന്നും അബ്‌ദുറഹ്മാന്‍ പറയുന്നു. പരിചയപ്പെട്ടത് കർണാടക ഉള്ളാളിലെ ആരാധനാലയത്തിൽ നിന്നായിരുന്നു. വിവാഹ സമയത്ത് പള്ളിയില്‍ പറഞ്ഞ പേരും ഷാജഹാന്‍ എന്നാണ്.

വിവാഹത്തിന് ശേഷം കണ്ണൂരിലേക്ക് പോയി. ഇടയ്ക്ക് മാത്രമേ മഞ്ചേശ്വരത്തെ വീട്ടിൽ വരാറുള്ളൂ. തനിക്ക് എസ്‌ഡിപിഐ ബന്ധമുണ്ടെന്നും അബ്‌ദുറഹ്മാൻ പറഞ്ഞു. ഇപ്പോൾ ഓട്ടോ തൊഴിലാളിയാണ് ഇദ്ദേഹം. അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് വിവാഹിതനാകുന്നത് 2016 ലാണ്.

പ്രതി ആണെന്ന് അറിയാതെയാണ് വിവാഹം ചെയ്‌ത് നൽകിയതെന്ന് യുവതിയുടെ കുടുംബം പറയുമ്പോള്‍ ഇക്കാര്യങ്ങളിൽ കാസര്‍കോടും അന്വേഷണം നടക്കും. ഭാര്യയുടെ പ്രസവം ഉപ്പളയിൽ ആണ് നടന്നത്. ഇവിടെയാണ് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ സവാദ് എന്ന പേര് നൽകിയത്. ഇതാണ് അന്വേഷണ സംഘത്തിന് നിർണായക തെളിവായത്.

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസില്‍ പ്രതിയാണ് സവാദ്. ടി ജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന വിമർശനം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ കോളജില്‍ നിന്നും ടിജെ ജോസഫിനെ സസ്പെന്‍ഡ് ചെയ്‌തു.

ഇതിനുപിന്നാലെ 2010 ജൂലൈ 4 ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന ടിജെ ജോസഫിനെ തടഞ്ഞുനിര്‍ത്തി ഒരു സംഘം വലത് കൈപ്പത്തി വെട്ടിമാറ്റി. ഇതിനുമുമ്പും പ്രതികൾ ടി ജെ ജോസഫിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ ശ്രമം പരാജയപ്പെടുകയാണ് ഉണ്ടായത്. തുടർന്ന് പ്രതികൾ ഒത്ത് ചേർന്ന് ഗൂഢാലോചന നടത്തിയാണ് ഈ ക്രൂര കൃത്യം നടപ്പിലാക്കിയത്.

Also Read: അധ്യാപകൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയെ റിമാന്‍റ്‌ ചെയ്‌തു

സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിരുന്നു ഈ സംഭവം. 2015 ൽ ഒന്നാം ഘട്ട വിചാരണയിൽ മുപ്പത്തിയൊന്ന് പേരിൽ പതിമൂന്ന് പേരെ ശിക്ഷിക്കുകയും പതിനെട്ട് പേരെ വെറുതെ വിടുകയും ചെയ്യുകയായിരുന്നു.

Last Updated : Jan 11, 2024, 1:29 PM IST

ABOUT THE AUTHOR

...view details