കേരളം

kerala

ETV Bharat / state

'കോൺഗ്രസിൽ നിന്ന് പോയ വിസർജ്യങ്ങളെ എൽഡിഎഫ് കൂട്ടുപിടിച്ചു, നയിച്ചത് മുഖ്യമന്ത്രി അല്ലെന്ന വാദം വിലപ്പോകില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ - കോൺഗ്രസിൽ നിന്ന് പോയ വിസർജ്യങ്ങളെ എൽഡിഎഫ് കൂട്ടുപിടിച്ചു

കാസർകോട്ട് മാധ്യമങ്ങളോടായിരുന്നു ഉണ്ണിത്താന്‍റെ പ്രതികരണം

thrikkakkara election rajmohan unnithan  രാജ്മോഹൻ ഉണ്ണിത്താൻ  നയിച്ചത് മുഖ്യമന്ത്രി അല്ലെന്ന വാദം വിലപ്പോകില്ല  കോൺഗ്രസിൽ നിന്ന് പോയ വിസർജ്യങ്ങളെ എൽഡിഎഫ് കൂട്ടുപിടിച്ചു  kerala latest news
രാജ്മോഹൻ ഉണ്ണിത്താൻ

By

Published : Jun 3, 2022, 2:19 PM IST

കാസർകോട് :തൃക്കാക്കര തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ പ്രചാരണം നയിച്ചത് മുഖ്യമന്ത്രി അല്ലെന്ന വാദം വിലപ്പോകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. മുഖ്യമന്ത്രി ഇനി അഹങ്കാരം കുറയ്ക്കണം. കോൺഗ്രസിൽ നിന്ന് പുറത്തുപോയ വിസർജ്യങ്ങളെ കൂട്ടുപിടിച്ചായിരുന്നു തൃക്കാക്കരയിൽ എൽ.ഡി.എഫ് പ്രചാരണം നടത്തിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കെ.വി തോമസിന് പുറത്തിറങ്ങാൻ കുമ്പളങ്ങിയിൽ നിന്ന് സിൽവർലൈൻ ആരംഭിക്കണമെന്നും ഉണ്ണിത്താൻ പരിഹസിച്ചു. കാസർകോട്ട് മാധ്യമങ്ങളോടായിരുന്നു ഉണ്ണിത്താന്‍റെ പ്രതികരണം.

ABOUT THE AUTHOR

...view details