കാസർകോട്: ഉപ്പളയിൽ വെടിയുണ്ടയും തോക്കിന്‍റെ മെഗസിനുമായി മൂന്ന് പേർ പിടിയിൽ. ഉപ്പള സ്വദേശികളായ മുഹമ്മദ് ഹനീഫ്, റഹീസ്, മുഹമ്മദ് റിയാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി. ഇവർക്കൊപ്പമുണ്ടായിരുന്ന ഉപ്പള സ്വദേശി ഹയാസ് ഓടിരക്ഷപ്പെട്ടു.
വെടിയുണ്ടയും തോക്കിന്‍റെ മെഗസിനുമായി മൂന്ന് പേർ കാസർകോട് പിടിയിൽ - Kasargod crime news
ഉപ്പള ടൗണിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്
![വെടിയുണ്ടയും തോക്കിന്‍റെ മെഗസിനുമായി മൂന്ന് പേർ കാസർകോട് പിടിയിൽ Three persons arrested with ammunition and gun magazine in Kasaragod വെടിയുണ്ടയും തോക്കിന്‍റെ മെഗസിനുമായി മൂന്ന് പേർ പിടിയിൽ കാസർകോട് വാർത്തകൾ ക്രൈം വാർത്തകൾ Kasargod news Kasargod crime news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16120930-thumbnail-3x2-ksd.jpg)
കാസർകോട് വെടിയുണ്ടയും തോക്കിന്‍റെ മെഗസിനുമായി മൂന്ന് പേർ പിടിയിൽ
വെടിയുണ്ട ഓട്ടോയിൽ കടത്തുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മഞ്ചേശ്വരം എസ്.ഐ എൻ അൻസാറിന്‍റെ നേതൃത്വത്തിൽ ഉപ്പള ടൗണിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. അതേസമയം വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഹയാസിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
ഹയാസ് അനധികൃതമായി തോക്ക് ഉപയോഗിക്കാറുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് ഉപ്പള, മഞ്ചേശ്വരം മേഖലയിൽ പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.