കാസർകോട്: ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് അതിര്‍ത്തി മേഖലയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ കുഞ്ചത്തൂര്‍ ഗീര്‍ക്കട്ട ചെറിയ കുരിശുപള്ളിക്ക് സമീപത്ത് വച്ച് ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാവൂര്‍ സ്വദേശി രാജേഷിനെ എക്‌സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കാസര്‍കോട് അതിര്‍ത്തി മേഖലയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടി - Kasargod border
സംഭവവുമായി ബന്ധപ്പെട്ട് പാവൂര്‍ സ്വദേശി രാജേഷിനെ എക്‌സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.
![കാസര്‍കോട് അതിര്‍ത്തി മേഖലയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടി exice കാസർകോട് എക്‌സ്സൈസ് സംഘം Kasargod border cannabis seized](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9841371-1015-9841371-1607676152565.jpg)
കാസർകോട്
തെരഞ്ഞെടുപ്പ് കൂടി അടുത്തതോടെ ജില്ലയുടെ അതിര്‍ത്തി മേഖലകളിൽ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പൊലീസ്-എക്‌സൈസ് വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്.