കാസർകോട് മൂന്ന് ഹോട്ടലുകൾ ഒരാഴ്‌ച്ചത്തേക്ക് അടച്ചിടാൻ നിർദേശം - കാസർകോട് വാർത്ത
ദേര സിറ്റി ഹോട്ടൽ, എമിറേറ്റ്സ് ഹോട്ടൽ, സെഞ്ച്വറി പാർക്ക് ഹോട്ടൽ എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടത്.
കാസർകോട്:ജില്ലയിലെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചിട്ട് അണുവിമുക്തമാക്കാൻ ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി. കണ്ണൂർ വിമാനത്താവളത്തിലിറങ്ങി കർണാടകയിലെ മംഗലാപുരത്തേക്ക് പോകേണ്ട ഇതരസംസ്ഥാനക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി താമസിച്ച, പഴയ ബസ് സ്റ്റാൻ്റിൽ ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ദേര സിറ്റി ഹോട്ടൽ, എമിറേറ്റ്സ് ഹോട്ടൽ, കാസർകോട് പുതിയ ബസ് സ്റ്റാൻ്റിലെ സെഞ്ച്വറി പാർക്ക് ഹോട്ടൽ എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടത്.