കേരളം

kerala

ETV Bharat / state

Thieves Arrested In Kasaragod: സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും മാലപൊട്ടിക്കലും ബൈക്ക് മോഷണവും; യുവാക്കള്‍ പൊലീസ് പിടിയില്‍ - പൊലീസ്

Thieves who Commits Robberies Arrested In Kasaragod: സെപ്റ്റംബർ 10 ന് മടിക്കൈയിലെ ഒരു കടയിലെത്തി വെള്ളം ചോദിച്ചുവാങ്ങി മാല പൊട്ടിച്ച്‌ ബൈക്കിൽ രക്ഷപ്പെട്ട കേസിലെ അന്വേഷണത്തിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്

Thieves Arrested In Kasaragod  Kasaragod  Manglore  Bike Theft  Police  മാലപൊട്ടിക്കലും ബൈക്ക് മോഷണവും  യുവാക്കള്‍ പൊലീസ് പിടിയില്‍  പൊലീസ്  മുഹമ്മദ്‌ ഇജാസ്
Thieves Arrested In Kasaragod

By ETV Bharat Kerala Team

Published : Sep 20, 2023, 6:35 PM IST

അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിക്കുന്നു

കാസർകോട്: മാല, ബൈക്ക് മോഷണമുള്‍പ്പടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും കർണാടകയിലും മോഷണം നടത്തി വന്നിരുന്ന യുവാക്കൾ പിടിയിൽ. മംഗലാപുരം (Manglore) കങ്കനാടി പൊലീസ് സ്‌റ്റേഷൻ, ബന്ദർ പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന മൂന്ന് ബൈക്ക് മോഷണം (Bike Theft), കോഴിക്കോട് കസബ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണം, ബേഡകം പൊലീസ് (Police) സ്‌റ്റേഷൻ പരിധിയിൽപെട്ട കരുവിഞ്ചിയത്ത് റോഡിൽ കൂടി നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസ് തുടങ്ങിയവയില്‍ പ്രതികളായവരാണ് ഒടുവില്‍ പൊലീസിന്‍റെ വലയിലായത്.

കോട്ടിക്കുളം സ്വദേശി മുഹമ്മദ്‌ ഇജാസ് (24), ചേർക്കാപ്പാറ സ്വദേശി ഇബ്രാഹിം ബാദുഷ (24) എന്നിവരാണ് അറസ്‌റ്റിലായത്. ഇതുകൂടാതെ ബന്തടുക്ക പടുപ്പിൽ സ്ഥലത്തുവച്ച് ആയുർവേദ മരുന്ന് കടയുടെ അകത്തുകയറി മാല പൊട്ടിച്ച കേസ്, ചേരിപ്പാടി നാഗത്തിങ്കാൽ എന്ന സ്ഥലത്തുവച്ച് നടന്ന മാല പൊട്ടിക്കൽ കേസിലെ പ്രതികളുമാണിവര്‍.

Also Read: Thief Arrested In Valanchery Malappuram മോഷ്‌ടിച്ച കടയിൽ തന്നെ വീണ്ടും കയറി, കള്ളനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

പ്രതികള്‍ വലയിലാകുന്നത് ഇങ്ങനെ: പതിനേഴാം വയസിൽ മോഷണം തുടങ്ങിയ മുഹമ്മദ്‌ ഇജാസിന്‍റെ പേരിൽ എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി മയക്കുമരുന്ന് വിതരണം ഉൾപ്പെടെ ആറ്‌ കേസുകളുണ്ട്. ഇബ്രാഹിം ബാദുഷയുടെ പേരിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ കൂടാതെ കർണാടകയിലെ മംഗലാപുരം എന്നിവിടങ്ങളിലായി 12 മോഷണ കേസുകളുമുണ്ട്. കടയിലെത്തി വെള്ളം ചോദിച്ചുവാങ്ങി മാല പൊട്ടിച്ച്‌ ബൈക്കിൽ രക്ഷപ്പെട്ട കേസിൽ പ്രതികളെ പിടികൂടിയപ്പോഴാണ് മറ്റ്‌ കേസുകളിലെയും സാന്നിധ്യം പ്രതികൾ സമ്മതിച്ചത്.

മാലപൊട്ടിക്കല്‍ സംഭവവും അന്വേഷണവും:സെപ്റ്റംബർ 10 ന് മടിക്കൈ ചതുരക്കിണലെ കടയിൽ നിന്നും വെള്ളം ചോദിച്ചു വാങ്ങിയതിന്‌ ശേഷം കടയുടമയുടെ ഭാര്യയായ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ച്‌ ബൈക്കിൽ കയറി രക്ഷപ്പെട്ട സംഭവം നടന്ന ഉടൻതന്നെ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാലകൃഷ്‌ണൻ നായർ, ഹോസ്‌ദുർഗ് ഇൻസ്‌പെക്‌ടർ കെ.പി ഷൈൻ, എസ്‌ഐ രാജീവൻ, എഎസ്ഐ അബുബക്കർ, കല്ലായി സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, ഷൈജു മോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്, പ്രണവ് എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്‌തു.

ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകളും ഇത്തരം കേസുകളിൽ സംശയിക്കുന്ന ആളുകളെയും നിരീക്ഷിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 480 ലധികം സിസിടിവി ക്യാമറകളാണ് സംഘം പരിശോധിച്ചത്. സംഭവം നടന്ന്‌ പത്തുദിവസത്തിനകമാണ് പ്രതികളെ പിടികൂടിയത്.

Also Read:Bengaluru Money Box Theft : പണം മറന്നുവച്ച് ഉടമ, സ്‌കൂട്ടറില്‍ കണ്ട പണപ്പെട്ടിയുമായി മുങ്ങി യുവാവ് ; ധൂര്‍ത്തിനിടെ പൊലീസ് പിടിയില്‍

ABOUT THE AUTHOR

...view details