കേരളം

kerala

ETV Bharat / state

തൃക്കരിപ്പൂരിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവര്‍ന്നു

നടക്കാവ് ഒ.ടി.സി മില്ലിന് സമീപത്തുള്ള എം.ടി.പി അബദുൾ റഹീമിന്‍റെ വീട്ടിലാണ് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 പവന്‍റെ സ്വര്‍ണാഭരണങ്ങളും, 14000 രൂപയും കവര്‍ന്നു.

theft Thrikkarippor  Thrikkarippor latest news  Gold was stolen Thrikkarippor  തൃക്കരിപ്പൂരിൽ മോഷണം  തൃക്കരിപ്പൂര്‍ വാര്‍ത്ത  തൃക്കരിപ്പൂരിലെ കവര്‍ച്ച  വീട് കുത്തിതുറന്ന് 35 പവൻ കവര്‍ന്നു  തൃക്കരിപ്പൂരില്‍ സ്വര്‍ണം കവര്‍ന്നു
തൃക്കരിപ്പൂരിൽ വീട് കുത്തിതുറന്ന് 35 പവൻ കവര്‍ന്നു

By

Published : Nov 8, 2021, 9:24 PM IST

കാസർകോട്:തൃക്കരിപ്പൂരിൽ വീട് കുത്തിതുറന്ന് 35 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു. നടക്കാവ് ഒ.ടി.സി മില്ലിന് സമീപത്തുള്ള എം.ടി.പി അബദുൾ റഹീമിന്‍റെ വീടായ എസ്.ആര്‍ മന്‍സിലിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 പവന്‍റെ സ്വര്‍ണാഭരണങ്ങളും, 14000 രൂപയുമാണ് മോഷണം പോയത്.

Also Read: റഫാൽ ഇടപാട്‌; ഗുരുതര വെളിപ്പെടുത്തലുമായി ഫ്രഞ്ച് അന്വേഷണ ജേർണല്‍

അബ്ദുള്‍ റഹീമിന്‍റെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചന്തേര പൊലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details