കാസര്‍കോട്:ബദിയടുക്ക ഗവ.ഹൈസ്‌കൂളില്‍ രണ്ടാമതും ലാപ്‌ടോപ് മോഷണം പോയി. ഹൈസ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്‍ററില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപാണ് മോഷണം പോയത്.
ബി.ആര്‍.സി ഡാറ്റകള്‍ സൂക്ഷിക്കുന്ന ലാപ്‌ടോപാണ് നഷ്ടപ്പെട്ടതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. ഇരുമ്പ് വെല്‍ഡ് ചെയ്തുണ്ടാക്കിയ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. പത്ത് ദിവസം മുന്‍പും സ്കൂളില്‍ നിന്ന് ലാപ്‌ടോപ് മോഷണം പോയിരുന്നു.