കേരളം

kerala

ETV Bharat / state

കലോത്സവ വേദികളെ പെൻ സ്കെച്ചിലാക്കി യുവ ചിത്രകാരൻ

ഏഷ്യയിലെ  ഏറ്റവും വലിയ സർഗോത്സവം കാഞ്ഞങ്ങാട് എത്തുമ്പോൾ അത് വരയിലാക്കുക എന്ന ആശയത്തിൽ നിന്നാണ് പെൻഡ്രോയിംഗിലേക്ക് രതീഷെത്തിയത്

Kalolsavam  kalolsavam news  കലോത്സവ വേദിയിലെ യുവ ചിത്രകാരൻ  വേദികൾ വരകളിലാക്കി  young painter at youth festival stages
കലോത്സവ വേദികളെ പെൻ സ്കെച്ചിലാക്കി യുവ ചിത്രകാരൻ

By

Published : Nov 30, 2019, 9:37 PM IST

Updated : Nov 30, 2019, 10:40 PM IST

കാസർകോട്: കലോത്സവ വേദികൾ വരകളാക്കി യുവ ചിത്രകാരൻ രതീഷ് കക്കാട്ട്. പെൻഡ്രോയിങ്ങിലൂടെയാണ് അമ്പലത്തറ കണ്ണോത്ത് സ്വദേശിയായ രതീഷ് കലോത്സവ വേദികളെ തന്‍റെ കൊച്ച് ക്യാൻവാസായ പുസ്തകത്തിലേക്ക് മാറ്റുന്നത്.
വേദികളുടെ കാഴ്ചകളെല്ലാം അതേപടി വിവിധ മാധ്യമങ്ങളിലൂടെ പകർത്തുന്ന രതീഷ് ഇത് ഏറെക്കാലമായി മനസിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹമായിരുന്നു. കഴിഞ്ഞ വർഷം കാഞ്ഞങ്ങാട് നെഹ്റു കോളജിൽ നടന്ന സർവകലാശാല കലോത്സവ വേദികൾ വരയിലൂടെ പകർത്തിയാണ് രതീഷ് ശ്രദ്ധേയനായത്. ഉത്സവ കാഴ്ചകളും നഗരങ്ങളും തത്സമയം പകർത്തുകയെന്നതും ഈ യുവാവിന്‍റെ ഹരമാണ്. ഏഷ്യയിലെ ഏറ്റവും വലിയ സർഗോത്സവം കാഞ്ഞങ്ങാട് എത്തുമ്പോൾ അത് വരയിലാക്കുക എന്ന ആശയത്തിൽ നിന്നാണ് പെൻഡ്രോയിംഗിലേക്ക് രതീഷെത്തിയത്.

കലോത്സവ വേദികളെ പെൻ സ്കെച്ചിലാക്കി യുവ ചിത്രകാരൻ
വേദികളുടെ ഓരോ ചലനങ്ങളും കടലാസിലേക്ക് പകർത്താൻ മുഴുവൻ വേദികളും കറങ്ങുകയാണ് രതീഷ്. വേദികളുടെ അരങ്ങുണരും മുൻപെ ഈ കലാകാരൻ വേദികളെ പകർത്തിയിരുന്നു. ഒരോ വേദികളും സസൂക്ഷ്മം നിരീക്ഷിച്ചാണ് രതീഷ് തന്‍റെ കഴിവ് അടയാളപ്പെടുത്തുന്നത്. മേള കഴിഞ്ഞാലും ഈ ചിത്രങ്ങൾ കാലത്തിന്‍റെ അടയാളങ്ങളായി സൂക്ഷിക്കുവാനാണ് രതീഷ് ആഗ്രഹിക്കുന്നത്.
Last Updated : Nov 30, 2019, 10:40 PM IST

ABOUT THE AUTHOR

...view details