കേരളം

kerala

കൊവിഡ് വ്യാപിക്കുന്നു, കാസര്‍കോട് ജില്ലയില്‍ സ്ഥിതി ഗുരുതരം

By

Published : Apr 9, 2021, 2:52 PM IST

ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ചികിത്സാ സംവിധാനങ്ങളുടെ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

covid  കാസര്‍കോട്  Kasaragod  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ. രാംദാസ്  Dr. Ramdas  Dmo
കൊവിഡില്‍ കാസര്‍കോട് ജില്ലയുടെ സ്ഥിതി ഗുരുതരം

കാസര്‍കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തില്‍ ആശങ്കയില്‍ കാസര്‍കോട് ജില്ല. ആഴ്ചകള്‍ക്ക് ശേഷം ജില്ലയില്‍ കഴിഞ്ഞ ദിവസം രോഗബാധിതരുടെ എണ്ണം 200 കടന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ചികിത്സാ സംവിധാനങ്ങളുടെ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നു.

കൊവിഡില്‍ കാസര്‍കോട് ജില്ലയുടെ സ്ഥിതി ഗുരുതരം

ഏപ്രില്‍ ഒന്നുവരെ ആയിരത്തിലേറെ പേരാണ് രോഗബാധിതരായത്. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ രോഗബാധിതരാവുന്നതില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നുണ്ട്. സ്ഥിരീകരിക്കുന്ന 20 ശതമാനം ആളുകള്‍ക്ക് ഐ.സി.യു കെയര്‍ വേണ്ടി വരുന്നത് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു.

നിലവില്‍ ജില്ലയില്‍ രോഗികള്‍ വര്‍ധിക്കുന്നതിനാല്‍ കൊവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ കിടക്കകള്‍ നിറയുന്ന സാഹചര്യമാണുള്ളതെന്നും ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് പറഞ്ഞു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മരണ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ജില്ലയില്‍ നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details