കാസർകോട്:പള്ളിക്കരയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ വള്ളം സുരക്ഷിതമായി തിരിച്ചെത്തി. സെന്‍റ് ആന്‍റണി വള്ളമാണ് തിരിച്ചെത്തിയത്. വള്ളത്തിലുണ്ടായിരുന്ന ആറു മത്സ്യതൊഴിലാളികളും സുരക്ഷിതരാണ്. ശക്തമായ കാറ്റിനെ തുടർന്ന് സിഗ്നൽ സംവിധാനം തകരാറിലാവുകയും ബോട്ട് ദിശമാറുകയുമായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
മത്സ്യബന്ധനത്തിന് പോയി കാണാതായ വള്ളം തിരിച്ചെത്തി
ശക്തമായ കാറ്റിനെ തുടർന്ന് സിഗ്നൽ സംവിധാനം തകരാറിലാകുകയും ബോട്ട് ദിശ മാറുകയുമായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ.
മത്സ്യബന്ധനത്തിന് പോയ കാണാതായ വള്ളം തിരിച്ചെത്തി
ഇന്ന് പുലർച്ചെയാണ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള വള്ളം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പത്തുമണിക്ക് തിരിച്ചെത്തേണ്ടിയിരുന്നുവെങ്കിലും വരാതായതോടെ വീട്ടുകാരും മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റൽ പൊലീസിന്‍റെ നേതൃത്വത്തിൽ രണ്ട് വള്ളത്തിൽ കടലിൽ തിരച്ചിലിന് പോയിരുന്നു. മൽത്സ്യത്തൊഴിലാളിയായ അച്ഛനും മൂന്ന് മക്കളും അയൽവാസികളുമാണ് മത്സ്യബന്ധനത്തിന് പോയത്.