കാസർകോട്: എം.സി ഖമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ കമ്പനിയുടെ ആസ്തി ബാധ്യതകളുടെ വിശദാംശങ്ങൾ തയ്യാറായി. മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം നിയോഗിച്ച കല്ലട്ര മാഹിൻ ഇത് സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറും. പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർദേശവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവർത്തകരും അനുഭാവികളുമായിരുന്നു നിക്ഷേപ തട്ടിപ്പിൽ എംഎൽഎക്കെതിരെ പരാതിയുമായി എത്തിയവരിൽ ഭൂരിഭാഗവും.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; കമ്പനിയുടെ ആസ്തി ബാധ്യതകളുടെ വിശദാംശങ്ങൾ തയ്യാറായി - the investment fraud case
മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം നിയോഗിച്ച കല്ലട്ര മാഹിൻ ഇത് സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറും.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; കമ്പനിയുടെ ആസ്തി ബാധ്യതകളുടെ വിശദാംശങ്ങൾ തയ്യാറായി
പൊതുയിടങ്ങളിൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കുന്ന തരത്തിൽ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. ഇതേ തുടർന്നാണ് കമ്പനിയുടെ ആസ്തിബാധ്യതകൾ തിട്ടപ്പെടുത്താൻ സംസ്ഥാന നേതൃത്വം കല്ലട്ര മാഹിനെ നിയോഗിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്‍റ് ചന്തേര പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.