കാസർകോട്: കാസർകോട് നഗരസഭ പാട്ടത്തിനെടുത്ത് കൈവശം വച്ചിരുന്ന താളിപ്പടുപ്പ് മൈതാനം സർക്കാർ ഏറ്റെടുക്കും. പാട്ടവ്യവസ്ഥകൾ പൂർണമായും ലംഘിച്ചതിനെ തുടർന്ന് മൈതാനത്തിന്‍റെ കരാർവ്യവസ്ഥകൾ റദ്ദാക്കാനും മൈതാനം ഏറ്റെടുക്കാനുമാണ് താലൂക്ക് വികസന സമിതി യോഗത്തിന്‍റെ ശുപാർശ. മൈതാനം സർക്കാർ ഏറ്റെടുക്കുന്നതോടെ ജില്ലയിലെ മികച്ച സ്റ്റേഡിയമായി താളിപ്പടുപ്പ് മൈതാനത്തെ മാറ്റാനുള്ള സാധ്യത ഏറെയാണ്.
താളിപ്പടുപ്പ് മൈതാനം സർക്കാർ ഏറ്റെടുക്കും - പാട്ടത്തിനെടുത്ത് കൈവശം വച്ചിരുന്ന താളിപ്പടുപ്പ് മൈതാനം
3.5 ഏക്കർ സ്ഥലമുണ്ടായിരുന്ന മൈതാനത്തിന്‍റെ പല ഭാഗങ്ങളും സമീപവാസികൾ കൈയേറിക്കഴിഞ്ഞു. ഇവ ഒഴിപ്പിക്കാനുള്ള നടപടികളും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായില്ല.
സർക്കാർ അധീനതയിലുള്ളതും പാട്ടത്തിന് നൽകിയതുമായ മുഴുവൻ ഭൂമിയുടെയും കരാർ വ്യവസ്ഥകൾ 2012ൽ റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. 3.5 ഏക്കർ സ്ഥലമുണ്ടായിരുന്ന മൈതാനത്തിന്‍റെ പല ഭാഗങ്ങളും സമീപവാസികൾ കൈയേറിക്കഴിഞ്ഞു. ഇവ ഒഴിപ്പിക്കാനുള്ള നടപടികളും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായില്ല.
വർഷങ്ങളായി കൈവശം വച്ചിട്ടും കാസർകോട് നഗരസഭ മൈതാനത്തിൽ നവീകരണ പ്രവർത്തനങ്ങളൊന്നും നടത്തിയില്ല. നഗരസഭ അലംഭാവം തുടർന്നതോടെയാണ് മൈതാനം സർക്കാർ ഏറ്റെടുക്കണമെന്ന് താലൂക്ക് വികസന സമിതി ശുപാർശ ചെയ്തത്. മൈതാനം സർക്കാർ ഏറ്റെടുക്കുന്നതോടെ ദേശീയപാതയോരത്ത് സൗകര്യപ്രദമായ നിലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്‌റ്റേഡിയം നിർമിക്കാൻ താളിപ്പടുപ്പ് മൈതാനത്തെ ഉപയോഗപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.