കാസർകോട്: എന്‍.ഡി.എ വിട്ടുപോയ ഘടകകക്ഷികള്‍ നിയമസഭാ തെരഞ്ഞെടുപ്പോടെ മുന്നണിയിലേക്ക് തിരികെ എത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. വിജയയാത്രയ്‌ക്ക് മുന്നോടിയായി കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.ഡി.എ വിട്ടുപോയ ഘടകകക്ഷികള്‍ മുന്നണിയിലേക്ക് തിരിച്ചെത്തുമെന്ന് കെ.സുരേന്ദ്രന്‍
അടുത്ത ദിവസങ്ങളില്‍ രണ്ട് റിട്ട.ന്യായാധിപന്‍മാര്‍ ബി.ജെ.പി.യില്‍ അംഗത്വമെടുക്കുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു.
പി.സി.തോമസ് അടക്കമുള്ളവര്‍ തിരിച്ചു വരുമെന്നും ബി.ജെ.പിയിലേക്ക് വന്ന ഇ.ശ്രീധരന്‍ ഏത് പദവിക്കും അനുയോജ്യനാണെന്നും കേരളത്തില്‍ ഏത് സ്ഥാനവും വഹിക്കാന്‍ അദ്ദേഹം യോഗ്യനാണെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ രണ്ട് റിട്ട.ന്യായാധിപന്‍മാര്‍ ബി.ജെ.പി.യില്‍ അംഗത്വമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പരസ്യം കൊണ്ട് വോട്ട് കിട്ടുമെന്ന് പിണറായി വിജയന്‍ തെറ്റിദ്ധരിക്കേണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കടുംവെട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കടുംവെട്ടിന്‍റെ ഭാഗമാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എല്ലാത്തിനും പരസ്യം നല്‍കുന്ന സര്‍ക്കാര്‍ ഇത്ര വലിയ കരാര്‍ നല്‍കിയത് അതീവ രഹസ്യമായാണ്. സര്‍വത്ര അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.