കേരളം

kerala

ETV Bharat / state

പെരിയ ഇരട്ടക്കൊലപാതകം : പ്രതികളെ ചോദ്യം ചെയ്യാന്‍ സിബിഐ

കേസില്‍ 11 പ്രതികളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ജയിലില്‍വെച്ച് ചോദ്യം ചെയ്യാനാണ് അനുമതി

periya murder case  periya murder case cbi  The CBI will question the accused in the periya case  പെരിയ ഇരട്ടകൊലപാതകം  പെരിയ കേസിൽ പ്രതികളെ ചോദ്യം ചെയ്യും  പ്രതികളെ സിബിഐ ചോദ്യം ചെയ്യും  പെരിയ കേസ്
പെരിയ ഇരട്ടകൊലപാതക കേസിൽ പ്രതികളെ സിബിഐ ചോദ്യം ചെയ്യും

By

Published : Mar 27, 2021, 12:41 PM IST

കാസർകോട്:പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി. എറണാകുളം സിജെഎം കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. കേസില്‍ 11 പ്രതികളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ജയിലില്‍വെച്ച് ചോദ്യം ചെയ്യാനാണ് അനുമതി. ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്യുമെന്ന് അന്വേഷണച്ചുമതലയിലുള്ള സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍ പറഞ്ഞു. കേസില്‍ ജാമ്യത്തിലുള്ള സിപിഎം മുന്‍ ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠന്‍, സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, പെരിയ ആലക്കോട് സ്വദേശി മണി എന്നിവരെ ഇതിനകം ചോദ്യം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details