കാസര്‍കോട്: മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായി വേനല്‍മഴ. ശക്തമായി വീശിയടിച്ച കാറ്റിലും മഴയിലും ആയിരക്കണക്കിന് വാഴകള്‍ നിലം പൊത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നേന്ത്രവാഴ കര്‍ഷകരുള്ള പ്രദേശമാണ് മടിക്കൈ. വേനല്‍മഴ വീശിയടിച്ചപ്പോള്‍ മടിക്കൈയിലെ കര്‍ഷകര്‍ക്ക് പറയാനുള്ളത് കണ്ണീര്‍ക്കഥകള്‍ മാത്രമാണ്.
കാസര്‍കോട് വേനല്‍മഴയെ തുടര്‍ന്ന് ദുരിതത്തിലായി മടിക്കൈയിലെ വാഴ കര്‍ഷകര്‍ ALSO READ:കാസര്‍കോട് ഓക്‌സിജന്‍ ക്ഷാമം : പ്രശ്നപരിഹാരത്തിന് തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്
ശക്തമായ കാറ്റിലും മഴയിലും കുലച്ചതും കുലയ്ക്കാറായതുമായ നിരവധി നേന്ത്രവാഴകളാണ് നശിച്ചത്. മടിക്കൈ, അരയി ഭാഗങ്ങളിലെ കര്‍ഷകര്‍ക്കാണ് കൃഷിനാശം നേരിടേണ്ടി വന്നത്. കുലച്ച ആയിരത്തിലേറെ നേന്ത്രവാഴകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും മറ്റും വാഴക്കൃഷി ഇറക്കിയ കര്‍ഷകരാണ് ദുരിതത്തിലായത്. ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കൃഷി വകുപ്പും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ALSO READ:കാസർകോട് കഞ്ചാവും വിദേശ മദ്യവും പിടികൂടി
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ നേന്ത്രവാഴ കര്‍ഷകരുള്ളത് മടിക്കൈ പഞ്ചായത്തിലാണ്. മംഗളുരു, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന വിപണി. കഴിഞ്ഞ മൂന്ന് മഴക്കാലങ്ങളില്‍ നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയ കര്‍ഷകരാണ് അപ്രതീക്ഷിത മഴയിലും കാറ്റിലും എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായത്.