കാസര്‍കോട്: മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തിൽ സിപിഎം നിലപാട് എന്താണെന്ന് വിശദീകരിക്കണം. മാത്രമല്ല ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് സിപിഎം-ബിജെപി വോട്ടുകച്ചവടമുണ്ടെന്നും ഇതിന് തെളിവാണ് ഇടത് സ്ഥാനാർഥി ബിജെപി സ്ഥാനാർഥിയുടെ അനുഗ്രഹം വാങ്ങിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിശ്വാസികള്‍ക്കൊപ്പമെന്ന മുഖ്യമന്ത്രിയുടെ നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - കോടിയേരി ബാലകൃഷ്ണന്‍
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.
![വിശ്വാസികള്‍ക്കൊപ്പമെന്ന മുഖ്യമന്ത്രിയുടെ നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4737923-1030-4737923-1570957058587.jpg)
മുഖ്യമന്ത്രിയുടെ ലക്ഷ്യം വോട്ട് ബാങ്ക്-മുല്ലപ്പള്ളി രാമചന്ദ്രന്‍
വിശ്വാസികള്‍ക്കൊപ്പമെന്ന മുഖ്യമന്ത്രിയുടെ നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കൂടത്തായി കൊലപാതക കേസിലെ അന്വേഷണത്തെക്കുറിച്ചല്ല മറിച്ച് അറസ്റ്റിനെടുത്ത സമയത്തെക്കുറിച്ചാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസം മുമ്പ് അന്വേഷണം പൂർത്തിയായപ്പോൾ എന്തുകൊണ്ട് അന്ന് പ്രതികളെ അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യം പ്രസക്തമാണ്. പൊലീസിന്‍റെ മനോവീര്യം തകർക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും താൻ പറയാത്ത കാര്യങ്ങൾ തന്‍റെ വായിൽ തിരുകി കോടിയേരി ബാലകൃഷ്ണന്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
Last Updated : Oct 13, 2019, 3:32 PM IST