കാസർകോട്: കലോത്സവ നഗരിയിൽ നിറഞ്ഞു കവിഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കി കലോത്സവ പതാക ഉയർത്തിയതോടെ നാല് ദിനം നീണ്ടു നിൽക്കുന്ന കലോൽസവ രാപ്പകലുകൾക്ക് തിരശീല ഉയർന്നു. വാദ്യമേളങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു കലോത്സവ പതാക ഉയർത്തൽ ചടങ്ങ്. കാസർകോടിൻ്റെ അടയാളമായ ബേക്കൽ കോട്ടയുടെ നിരീക്ഷണ ഗോപുരത്തിൽ ഉറപ്പിച്ച പെൻസിൽ മാതൃകയിലുള്ള കൊടിമരത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തി. മന്ത്രി ഇ. ചന്ദ്രശേഖരൻ, രാജ് മോഹൻ ഉണ്ണിത്താൻ എംപി, നഗരസഭാ അധ്യക്ഷൻ വി.വി.രമേശൻ എന്നിവരും പതാക ഉയർത്തൽ ചടങ്ങിനെത്തി.
മേളപ്പെരുക്കത്തില്‍ കാഞ്ഞങ്ങാട്; സ്‌കൂൾ കലോത്സവത്തിന് തുടക്കം - kalolsava flag
വിദ്യാർഥി സംഘത്തിൻ്റെ ബാന്‍റ് മേളവും, മഡിയൻ രാധാകൃഷ്ണ മാരാരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും കലോത്സവ ആരംഭ ചടങ്ങിന് കൊഴുപ്പേകി.
60ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആവേശത്തുടക്കം
വിദ്യാർഥി സംഘത്തിൻ്റെ ബാൻറ് മേളവും, മഡിയൻ രാധാകൃഷ്ണ മാരാരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും കലോത്സവ ആരംഭ ചടങ്ങിന് കൊഴുപ്പേകി. കലോത്സവത്തിനായി ദൂരസ്ഥലങ്ങളിൽ നിന്നുമെത്തിയവർക്ക് കാസർകോടിൻ്റെ തനതു കലകൾ പരിചയപ്പെടുത്താൻ മംഗലം കളി, അലാമിക്കളി എന്നിവയുടെ പ്രദർശനവും നടന്നു.
Last Updated : Nov 28, 2019, 3:11 PM IST