ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍റെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ് - കൊവിഡ്
കുടുംബാംഗങ്ങളും നഗരസഭ ചെയർമാനും കൗൺസിലർമാരും മറ്റുദ്യോഗസ്ഥരുമടക്കം 120 പേരിൽ നടത്തിയ ആന്‍റിജൻ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍റെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ്
കാസര്‍കോട്: കൊവിഡ് സ്ഥിരീകരിച്ച നീലേശ്വരം നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍റെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ്. കുടുംബാംഗങ്ങളും നഗരസഭ ചെയർമാനും കൗൺസിലർമാരും മറ്റുദ്യോഗസ്ഥരുമടക്കം 120 പേരിൽ നടത്തിയ ആന്‍റിജൻ പരിശോധനാ ഫലമാണ് നെഗറ്റീവായത്. സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കും. കൊവിഡ് ഭീഷണിയെ തുടർന്ന് നഗരസഭ കഴിഞ്ഞ ദിവസം തന്നെ അടച്ചിരുന്നു. നഗരസഭയുടെ പ്രവർത്തനം സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമാകും.