കാസർകോട്:ജില്ലയില്‍ വെള്ളിയാഴ്ച കൊവിഡ് രോഗം സ്ഥിരികരിച്ചവരില്‍ ഒരാള്‍ പത്താം ക്ലാസ് വിദ്യാർഥി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളിലെ പത്ത് എഫ് ക്ലാസിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ പത്ത് എ ക്ലാസിലാണ് വിദ്യാർഥി പരീക്ഷ എഴുതിയത്.
കാസർകോട്ട് പത്താം ക്ലാസ് വിദ്യാർഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കാസർകോട് പത്താം ക്ലാസ് വിദ്യാർഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ച കുട്ടിക്കൊപ്പം പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കി. മാർച്ച് 19 വരെ ഇടവിട്ട ദിവസങ്ങളില്‍ വിദ്യാർഥിക്ക് പരീക്ഷ ഉണ്ടായിരുന്നു. അതിന് അടുത്ത ദിവസം ദുബൈയില്‍ നിന്ന് വന്ന കുട്ടിയുടെ ബന്ധുവില്‍ നിന്നാണ് രോഗ ബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്.