കേരളം

kerala

ETV Bharat / state

കാസര്‍കോട് ക്ഷേത്രത്തില്‍ കവര്‍ച്ച; പഞ്ചലോഹ വിഗ്രഹവും പണവും കവര്‍ന്നു - latest kasarkode

ക്ഷേത്ര ശ്രീകോവിലിനകത്തു നിന്നും പഞ്ചലോഹ വിഗ്രഹവും ഓഫീസ് ഷെല്‍ഫിലെ 5000 രൂപയുമാണ് മോഷണം പോയത്.

Theft  latest kasarkode  കാസര്‍കോഡ് ക്ഷേത്രത്തില്‍ കവര്‍ച്ച; പഞ്ചലോഹ വിഗ്രഹവും പണവും കവര്‍ന്നു
കാസര്‍കോഡ് ക്ഷേത്രത്തില്‍ കവര്‍ച്ച; പഞ്ചലോഹ വിഗ്രഹവും പണവും കവര്‍ന്നു

By

Published : Jul 14, 2020, 8:05 PM IST

കാസർകോട്: ജില്ലയിൽ കവർച്ച പെരുകുന്നു. ചിത്താരി മല്ലികാര്‍ജുന ക്ഷേത്ര ശ്രീകോവിൽ കുത്തി തുറന്ന് പഞ്ചലോഹ വിഗ്രഹവും പണവും കവര്‍ന്നു. ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്തെ മല്ലികാര്‍ജുന ക്ഷേത്ര ശ്രീകോവിലിനകത്തു നിന്നും പഞ്ചലോഹ വിഗ്രഹവും ഓഫീസ് ഷെല്‍ഫിലെ 5000 രൂപയുമാണ് മോഷണം പോയത്. ക്ഷേത്രത്തിന്‍റെ പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത് ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ ഹൊസ്‌ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസര്‍കോഡ് ക്ഷേത്രത്തില്‍ കവര്‍ച്ച; പഞ്ചലോഹ വിഗ്രഹവും പണവും കവര്‍ന്നു

മോഷണം പോയ വിഗ്രഹത്തിന് ഒരു ലക്ഷത്തോളം രൂപ വിലവരും. അതെ സമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വന്ന ശേഷം ജില്ലയിൽ വീണ്ടും മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്‌തു തുടങ്ങിയത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് മഞ്ചേശ്വരം മിയാപദവ് ബാളിയൂരിൽ വീട് കുത്തി തുറന്ന് 4 പവന്‍ സ്വര്‍ണ്ണവും, 4000 രൂപയും കവർന്നിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിരവധി കവര്‍ച്ചകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

For All Latest Updates

ABOUT THE AUTHOR

...view details