കേരളം

kerala

ETV Bharat / state

കാസർകോട് അനധികൃമായി കടത്താൻ ശ്രമിച്ച 205 തേക്കിൻ തടികൾ പിടിച്ചു - കാസർകോട് ഫോറസ്റ്റ് വകുപ്പ്

വയനാട് മുട്ടിൽ മരം മുറി കേസിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലും വനം വകുപ്പ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

teak wood seized in kasargod  kerala tree cut issue  kasargod forest department  അനധികൃതമായി കടത്തിയ മരം പിടിച്ചു  കാസർകോട് ഫോറസ്റ്റ് വകുപ്പ്  കാസർകോട് വനം വകുപ്പ്
കാസർകോട് അനധികൃമായി കടത്താൻ ശ്രമിച്ച 205 തേക്കിൻ തടികൾ പിടിച്ചു

By

Published : Jun 10, 2021, 11:45 PM IST

കാസര്‍കോട്:ജില്ലവനം വകുപ്പിന്‍റെ മിന്നല്‍പരിശോധനയിൽ അനധികൃതമായി മുറിച്ച് കടത്താന്‍ ശ്രമിച്ച 205 തേക്ക് മരത്തടികള്‍ പിടിച്ചു. പരപ്പ കനകപ്പള്ളിയില്‍ നടത്തിയ പരിശോധനയിലാണ് മരത്തടികള്‍ പിടിച്ചത്. തേക്ക് തടികളുമായി പോകുകയായിരുന്ന ലോറി തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് തടികൾ പിടികൂടിയത്.

Also Read:മരംമുറി കേസ്; പ്രതിയും ഡിഎഫ്ഒയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

സമീപത്ത് നിന്ന് തന്നെ ബാക്കിയുള്ള തടികളും പിടികൂടി. ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ഹംസ, മരത്തിന്‍റെ ഉടമ പാണത്തൂർ സ്വദേശി ഷാജി എന്നിവർക്കെതിരെ വനംവകുപ്പ് കേസെടുത്തു. മുട്ടില്‍ മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വനം വകുപ്പ് പരിശോധന ശക്തമായി തുടരുകയാണ്.

ABOUT THE AUTHOR

...view details