കാസര്‍കോട് :കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപം കോണ്‍ക്രീറ്റില്‍ ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തില്‍ കയറ്റിവച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന വില്ലുപ്പുരം സ്വദേശിനിയും ഇപ്പോൾ പള്ളിക്കരയിലെ താമസക്കാരിയുമായ കനകവല്ലിയെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കോൺക്രീറ്റിൽ നിന്നും ഇരുമ്പ് വേർതിരിച്ച് എടുക്കാനാണ് ഇരുമ്പ്പാളി പാളത്തിൽ വെച്ചതെന്നാണ് കനകവല്ലി പൊലീസിനോട് പറഞ്ഞത്. ഇവരെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. കോണ്‍ക്രീറ്റില്‍ ഘടിപ്പിച്ച ഇരുമ്പ്പാളി റെയിൽവെ പാളത്തിൽ കണ്ടെത്തിയതോടെ ഉന്നത ഉദ്യോഗസ്ഥർ അടക്കം കാസർകോട് എത്തിയിരുന്നു.