ലോക്ക് ഡൗൺ ലംഘിച്ച തമിഴ്‌നാട് സ്വദേശികളെ പിടികൂടി - ഒൻപതംഗ തമിഴ്‌നാട് സ്വദേശികളെ പിടികൂടി
ഒരു മാസം മുൻപ് പത്ത് ദിവസത്തെ ജോലിക്കെത്തിയ സംഘം ലോക്ക് ഡൗണിനെ തുടര്‍ന്ന് കാസര്‍കോട് കുടുങ്ങുകയായിരുന്നു
കാസർകോട്: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ ഒൻപതംഗ തമിഴ്‌നാട് സ്വദേശികളെ തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാഞ്ഞങ്ങാട് നിന്നും റെയിൽവേ ട്രാക്കിൽക്കൂടി നടന്ന് വരികയായിരുന്നു ഇവർ. ഒരു മാസം മുൻപ് പത്ത് ദിവസത്തെ ജോലിക്കെത്തിയ സംഘം ലോക്ക് ഡൗണിൽ കുടുങ്ങുകയായിരുന്നു. ഒന്നര വയസുള്ള കുഞ്ഞിന്‍റെ അമ്മയും സംഘത്തിലുണ്ട്. ഭക്ഷണം ലഭിക്കാതെ അവശരായ ഇവർക്ക് നാട്ടുകാർ ഭക്ഷണം നൽകി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥർ ഈ സംഘത്തെ കാഞ്ഞങ്ങാട്ടെ താമസ സ്ഥലത്തേക്ക് ആംബുലൻസിൽ തിരിച്ചയച്ചു.