കേരളം

kerala

ETV Bharat / state

നവജാത ശിശുക്കള്‍ക്കായി വസ്ത്രങ്ങള്‍ തയിച്ച് നൽകി സ്കൂൾ വിദ്യാർഥികൾ - babies

പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനറല്‍ ആശുപത്രിയിലെത്തിയ വിദ്യാര്‍ഥികളുടെ സംഘമാണ് ഇതിന് തുടക്കം കുറിച്ചത്

നവജാത ശിശുക്കള്‍ക്കായി വസ്ത്രങ്ങള്‍ തയ്ച്ചു നൽകി സ്കൂൾ വിദ്യാർഥികൾ

By

Published : Aug 3, 2019, 2:36 AM IST

Updated : Aug 3, 2019, 11:17 AM IST

കാസർകോട്:കാസർകോട് സര്‍ക്കാര്‍ ആശുപത്രികളിലെ നവജാത ശിശുക്കള്‍ക്കായി വസ്ത്രങ്ങള്‍ തയിച്ച് നൽകി സ്കൂൾ വിദ്യാർഥികൾ. പ്രത്യേക ടൈലറിങ് യൂണിറ്റ് സ്ഥാപിച്ചാണ് കുമ്പള ലിറ്റില്‍ ലില്ലി ഹൈസ്‌കൂളിലെ വിദ്യാർഥികള്‍ കുഞ്ഞുടുപ്പുകൾ തുന്നുന്നത്. ഈ ആഴ്ച മുതല്‍ ആശുപത്രികളില്‍ വസ്ത്ര വിതരണം ആരംഭിക്കും. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. ഓരോ മാസവും 50 കുഞ്ഞുടുപ്പുകള്‍ വീതം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി എത്തിക്കും. കോട്ടൺ തുണികളിൽ തയിക്കുന്ന വസ്ത്രങ്ങളുടെ ചെലവ് ഹൈസ്‌കൂള്‍ മാനേജ്‌മെന്‍റ് വഹിക്കും. പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനറല്‍ ആശുപത്രിയിലെത്തിയ വിദ്യാര്‍ഥി സംഘം നല്ല വസ്ത്രങ്ങള്‍ ഇല്ലാത്ത നവജാതശിശുക്കളുടെ കഷ്ടതകള്‍ കണ്ടറിഞ്ഞാണ് ഇതിന് തുടക്കം കുറിച്ചത്. ഒരു മണിക്കൂറില്‍ നാല് വസ്ത്രങ്ങള്‍ വീതം കുട്ടികള്‍ തുന്നുന്നുണ്ട്. ടൈലറിങ് പരിശീലനം ലഭിച്ച സ്‌കൂളിലെ 20 ഓളം വിദ്യാർഥികളാണ് ക്ലാസ് ഇടവേളകളില്‍ തയ്യലില്‍ ഏര്‍പ്പെടുന്നത്.

നവജാത ശിശുക്കള്‍ക്കായി വസ്ത്രങ്ങള്‍ തയ്ച്ച് നൽകി സ്കൂൾ വിദ്യാർഥികൾ
Last Updated : Aug 3, 2019, 11:17 AM IST

ABOUT THE AUTHOR

...view details