കാസർകോട്: തുന്നിയെടുക്കുന്ന വസ്ത്രങ്ങളിലൂടെ തന്‍റെ മികവിനെ അടയാളപ്പെടുത്തുന്ന ധാരാളം തയ്യല്‍ക്കാരെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണാം. ഇനി ഹിന്ദി സിനിമയിലൊക്കെ കാണുന്ന നെടുനീളൻ വസ്‌ത്രങ്ങളൊക്കെ തയ്‌ക്കണമെന്ന് തോന്നിയാലോ. ഉത്തരേന്ത്യൻ മാത്രമല്ല പാകിസ്ഥാനി അഫ്‌ഗാനി മോഡലുകളിലൊക്കെ അബ്ബാ ഭായ് വസ്ത്രങ്ങൾ തുന്നിത്തരും. പക്ഷെ അതിന് കാസർകോട് മണിമുണ്ടയിൽ വരേണ്ടി വരും. പഠാന്‍, കുര്‍ത്ത, പൈജാമ, തോപ്, ഇബ, തന്തൂര്‍ വസ്ത്രങ്ങള്‍ തുന്നുന്നതില്‍ വിദഗ്ധനാണ് അബ്ബാ ഭായ്.
1970 ല്‍ പിതാവില്‍ നിന്നുമാണ് അബ്ബാ ഭായ് എന്ന് അറിയപ്പെടുന്ന അബൂബക്കർ തയ്യല്‍ പഠിച്ചത്. കുറെക്കാലും സൗദി അറേബ്യയിൽ തുന്നൽ ജോലി ചെയ്‌തു. പിന്നീട് നാട്ടിലെത്തി സ്വന്തമായി ഒരു തയ്യൽക്കട ഇട്ടു. കുന്ദാപുരം, സൂറത്കല്‍, ഭട്കല്‍, മുംബൈ തുടങ്ങിയിടങ്ങളില്‍ നിന്നു പോലും ആളുകള്‍ വസ്ത്രം തയ്പ്പിക്കാനായി ഭായിയെ തേടിയെത്താറുണ്ട്.