കേരളം

kerala

ETV Bharat / state

ഹരീഷ് കൊലപാതക കേസ്; മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍ - ഹരീഷ് കൊലപാതക കേസ് വാര്‍ത്ത

ഓയിൽ മില്ലിലെ ഡ്രൈവറായി അടുത്തിടെ ജോലിക്കെത്തിയ ശ്രീകുമാറാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. കൊലപാതകത്തിന് പിന്നാലെ ശ്രീകുമാർ ഒളിവിൽ പോയിരുന്നു

harish murder case news  suspect arrested news  ഹരീഷ് കൊലപാതക കേസ് വാര്‍ത്ത  പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍ വാര്‍ത്ത
ഹരീഷ്

By

Published : Aug 19, 2020, 2:08 AM IST

കാസര്‍കോട്: കുമ്പള നായ്ക്കാപ്പിലെ ഓയില്‍ മിൽ ജീവനക്കാരനായ ഹരീഷിനെ (38) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയില്‍. ഓയിൽ മില്ലിലെ ഡ്രൈവറായി അടുത്തിടെ ജോലിക്കെത്തിയ ശ്രീകുമാറാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. കൊലപാതകത്തിന്
പിന്നാലെ ശ്രീകുമാർ ഒളിവിൽ പോയിരുന്നു. വ്യക്തി വിരോധമാണ് കൊലക്ക് കാരണമെന്നാണ് സംശയം.

കൂടുതല്‍ വായനക്ക്: കാസർകോട് കുമ്പളയിൽ യുവാവ് കുത്തേറ്റ് മരിച്ചു

അതേ സമയം കൊലപാതകത്തിന് പിന്നാലെ നടന്ന രണ്ട് യുവാക്കളുടെ തുങ്ങിമരണത്തിലും ദുരൂഹതയുണ്ട്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കുണ്ടങ്ങാറടുക്ക സ്വദേശികളായ റോഷൻ, മണി എന്നിവര്‍ ശ്രീകുമാറിൻ്റെ സുഹൃത്തുക്കളാണെന്നാണ് പ്രാഥമിക വിവരം. കൊല നടന്ന ദിവസം മൂവരും ഒന്നിച്ചുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വായനക്ക്: യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നായ്‌കാപ്പിൽ ഓയിൽ മില്ലിൽ ജോലി ചെയ്യുന്ന ഹരീഷിന് തിങ്കളാഴ്‌ച രാത്രിയാണ് കുത്തേറ്റത്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള വഴി മധ്യേയാണ് സംഭവം. മുറിവുകളോടെ വീണ് കിടന്നിരുന്ന ഹരീഷിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും കുമ്പള പൊലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. എന്നാൽ കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ABOUT THE AUTHOR

...view details