കാസർകോട് :തെങ്ങിന്‍റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്നും നാളീകേര വികസന ബോർഡ് സഹകരിച്ചില്ലെങ്കിൽ കളഞ്ഞിട്ട് പോരുമെന്നും സുരേഷ് ഗോപി എംപി. കർഷകന് വേണ്ടിയാണ്, അല്ലാതെ കർഷകനെ ഊറ്റിയെടുക്കുന്നവർക്ക് വേണ്ടിയല്ല കാര്യങ്ങൾ ചെയ്യുന്നതെന്നും കേന്ദ്ര നാളീകേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എല്ലാം ജനങ്ങളിലേക്ക് എത്തിക്കും. സംസ്ഥാനത്തുടനീളം തെങ്ങിന്‍ തൈ എത്തിച്ച് നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് ലക്ഷ്യം. ഇതിന് ഏവരുടേയും പിന്തുണയുണ്ടാകണം. പദ്ധതിയുടെ ഭാഗമായി കാസര്‍കോട്ടെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.