കാസർകോട് : പ്ലൈവുഡ് ഫാക്‌ടറിയിൽ സ്ലാബ് തകർന്ന് വീണ് സൂപ്പർവൈസർ മരിച്ചു. പയ്യന്നൂർ കേളോത്ത് സ്വദേശി റൗഫ് (55) ആണ് മരിച്ചത്. നവീകരണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു. കുമ്പള അനന്തപുരത്തെ മൊണാര്‍ക് പ്ലൈവുഡ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്.
തിങ്കളാഴ്‌ച(07.08.2023) ഉച്ചയോടെയാണ് സംഭവം. കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് റൗഫിന്‍റെ ശരീരത്തിലാണ് പതിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഗ്ലാസ് പാളികൾ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം :ഇക്കഴിഞ്ഞ ജൂലൈ 11ന് എറണാകുളത്ത് ഇടയാർ റോയൽ ഗ്ലാസ് ഫാക്‌ടറിയിൽ സ്റ്റിക്കർ പതിക്കുന്നതിനിടെ ഗ്ലാസ് പാളികൾ ശരീരത്തിലേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചിരുന്നു. അസം സ്വദേശിയായ ധൻ കുമാറാണ് വലിയ ഗ്ലാസ് പാളി ശരീരത്തിലേക്ക് വീണ് മരിച്ചത്. ജൂലൈ 11 ചൊവ്വാഴ്‌ച പുലർച്ചെ 2.40 ഓടെയായിരുന്നു അപകടം നടന്നത്. സ്റ്റാൻഡ് തകർന്നതോടെ ഗ്ലാസ് പാളികൾ താഴേക്ക് പതിക്കുകയായിരുന്നു.
ഭാരമേറിയ ഗ്ലാസിനും യന്ത്രത്തിനുമിടയിൽ തൊഴിലാളി കുടുങ്ങി. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഇവിടെ നിന്ന് മാറി നിൽക്കുന്ന സമയത്തായിരുന്നു സംഭവം ഉണ്ടായത്. ഏലൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തി ഗ്ലാസ് എടുത്ത് മാറ്റിയ ശേഷമാണ് തൊഴിലാളിയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More :സ്റ്റിക്കർ പതിക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് വീണു ; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം