കാസർകോട്: കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്‌ക് കെ. സുന്ദരയുടെ വീട്ടിലെത്തിയതിൻ്റെ ഫോട്ടോകൾ പുറത്ത്. സുന്ദരയും സുനിൽ നായ്‌കും ഒപ്പമുള്ള ചിത്രം മാർച്ച് 21ന് സുനിൽ നായ്‌കാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. മാർച്ച് 21ന് പണം നൽകിയെന്നാണ് സുന്ദരയുടെ വെളിപ്പെടുത്തൽ. 22ന് സുന്ദര നാമനിർദ്ദേശ പത്രിക പിൻ വലിച്ചു.
കുഴല്‍പ്പണത്തില്‍ വൻ കുരുക്ക്: സുനിൽ നായ്‌ക് സുന്ദരയുടെ വീട്ടിലെത്തിയതിൻ്റെ തെളിവുകൾ പുറത്ത് - ബിജെപി
സുനിൽ നായ്‌കാണ് കെ. സുന്ദരയുമായുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.
കൊടകര കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്‌ക് സുന്ദരയുടെ വീട്ടിലെത്തിയതിൻ്റെ തെളിവുകൾ പുറത്ത്
സ്ഥാനാര്‍ഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ സമ്മർദം ചെലുത്തിയെന്നും 15 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ തനിക്ക് രണ്ടര ലക്ഷം രൂപയും ഫോണും നൽകിയെന്നും സുന്ദര വെളിപ്പെടുത്തിയിരുന്നു. കൂടാതെ, സുരേന്ദ്രൻ വിജയിച്ചാൽ മംഗളൂരുവിൽ വൈൻ പാർലർ നൽകാമെന്നും വാഗ്ദാനം ഉണ്ടായിരുന്നുവെന്ന് സുന്ദര പറഞ്ഞിരുന്നു.
Last Updated : Jun 6, 2021, 4:50 PM IST