കാസര്‍കോട്: ചീമേനി തുറന്ന ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി കൊല്ലം സ്വദേശി സുബു ടി.കെയാണ് തുറന്ന ജയിലിനകത്തെ ജയില്‍ വാര്‍ഡര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചീമേനി തുറന്ന ജയിലില്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ മരിച്ച നിലയില്‍ - ആത്മഹത്യ ലേറ്റസ്റ്റ് ന്യൂസ്
കൊല്ലം സ്വദേശിയായ സുബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 12 ദിവസത്തെ അവധിക്ക് ശേഷം വെള്ളിയാഴ്ചയാണ് സുബു മടങ്ങിയെത്തിയത്
നേരത്തെ തിരുവനന്തപുരം ജയിലിലായിരുന്നു ജോലി. പിന്നീട് കണ്ണൂരിലേക്ക് മാറി. അവിടെ നിന്നും മൂന്ന് മാസം മുമ്പാണ് ചീമേനി തുറന്ന ജയിലിലെത്തിയത്.12 ദിവസത്തെ അവധിക്ക് നാട്ടില്‍ പോയ സുബു വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയിരുന്നില്ല. മുറിയുടെ വാതില്‍ അടഞ്ഞ നിലയില്‍ കണ്ടെതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചീമേനി എസ്.ഐ ദാമോദരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാതില്‍ ചവിട്ടിത്തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും.