മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമർശവുമായി വീണ്ടും കെ സുധാകരൻ - മുഖ്യമന്ത്രി
സ്വാതന്ത്ര്യ സമര കാലത്ത് പിണറായി വിജയന്‍റെ അച്ഛൻ കള്ളുകുടിച്ച് നടക്കുകയായിരുന്നുവെന്ന് കെ. സുധാകരന്‍ എംപി.
കാസർക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്ത്യാധിക്ഷേപവുമായി വീണ്ടും കെ. സുധാകരന്‍ എംപി. സ്വാതന്ത്ര്യ സമര കാലത്ത് പിണറായി വിജയന്‍റെ അച്ഛൻ കള്ളുകുടിച്ച് നടക്കുകയായിരുന്നുവെന്നാണ് സുധാകരന്‍റെ പരാമർശം. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റെയും അനുസ്മരണ ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു സുധാകരന്‍റെ പരാമർശം. കെപിസിസി പ്രസിഡന്‍റിന്‍റെ സ്വാതന്ത്ര്യ സമര സേനാനിയായ അച്ഛനെ അവഹേളിച്ച പിണറായിയുടെ അച്ഛൻ അക്കാലത്ത് നാട്ടിൽ കള്ളുകുടിച്ച് നടക്കുകയായിരുന്നുവെന്നാണ് പ്രസംഗ മധ്യേ സുധാകരൻ പരാമർച്ചത്. നേരത്തെ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്കിടെ ചെത്തുകാരന്‍റെ മകൻ എന്നു വിളിച്ച് മുഖ്യമന്ത്രിയെ സുധാകരൻ അവഹേളിച്ചിരുന്നു.